പുഞ്ചാവിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

പുഞ്ചാവിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചുകാഞ്ഞങ്ങാട് : പുഞ്ചാവി നൂറുൽ ഉലമാ സുന്നീ സെൻറർ, SYS സാന്ത്വനത്തിൻ്റെയും കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ദി പയ്യന്നൂർ ഫൗണ്ടേഷൻ ചാരിറ്റബിൾ കണ്ണാശുപത്രിയുടെയും സംയുക്ത  ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന - തിമിര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. 


അബൂബകർ നദ് വി  ഉദ്ഘാടനം ചെയ്തു.C.P ഉബൈദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ സഖാഫി,മുഹമ്മദ് ഹാജി തോട്ടുമ്പുറം, പി.മുഹമ്മദ് ഹാജി,T.P അബ്ദുസ്സലാം,ഇബ്രാഹിം കാലിക്കടവ്, ഷംസുദ്ദീൻ ഇട്ടമ്മൽ,ഹനീഫ ഫോർ സ്റ്റാർ, സുഹൈൽ,P.K അബ്ദുല്ല,നൂറുദ്ദീൻ കണ്ണൂർ,മുഹമ്മദ് അലി,എന്നിവർ സംബന്ധിച്ചു.ഖലീൽ ഖാസിം  സ്വാഗതവും ജലാൽ സ്വാലിഹ് നന്ദിയും പറഞ്ഞു. 


ദി പയ്യന്നൂർ ഫൗണ്ടേഷൻ ചാരിറ്റബിൾ കണ്ണാശുപത്രി ഡയറക്ടർ ആർ.കെ. കാമത്ത്, നേത്രരോഗ വിദഗ്ദൻ ഡോ. സൂരജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


Post a Comment

0 Comments