മന്ത്രി അഹ്‌മദ്‌ ദേവർകോവിലിന് എരിയപ്പാടി കാർഷിക ഗ്രാമത്തിൽ ഊഷ്മള സ്വീകരണം

LATEST UPDATES

6/recent/ticker-posts

മന്ത്രി അഹ്‌മദ്‌ ദേവർകോവിലിന് എരിയപ്പാടി കാർഷിക ഗ്രാമത്തിൽ ഊഷ്മള സ്വീകരണം




ആലംപാടി: എരിയപ്പാടി മധുവാഹിനിപ്പുഴ സന്ദർശിക്കാനെത്തിയ മന്ത്രി അഹമദ് ദേവർ കോവിലിന് എരിയപ്പാടി ബദർ  ജമാഅത്ത് കമ്മിറ്റി ഊഷ്മളമായ സ്വികരണം നൽകി. എരിയപ്പാടി ചണ്ണന്തല  മധുവാഹിനി പുഴയ്ക്ക് പാലം എന്ന നാട്ടുകാരുടെ ചിരകാല സ്വപ്നത്തിന് ഐ.എൻ.എൽ എരിയപ്പാടി ശാഖ കമ്മിറ്റി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്‌മദ്‌ ദേവർകോവികിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ  പി ഡബ്യു.ടി (pwd) പാലം വിഭാഗം  ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തുടർന്ന് മണ്ണ് പരിശോധന നടത്തുകയും പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാകുന്നതിന് വേണ്ടി ഡിസൈൻ വിഭാഗം ഉദ്യോഗസ്ഥർ ഏരിയപ്പാടി പാടി ചണ്ണന്തല മധുവാഹിനി പുഴ സന്ദർശിച്ചു  അതിന്റെ തുടർനടപടികൾ നടന്നു കൊണ്ടിരിക്കുന്നു പാലം ആവശ്യമായ പ്രദേശം മന്ത്രി നേരിട്ട് സന്ദർശകണമെന്ന് ഐ•എൻ•എൽ എരിയപ്പാടി ശാഖ കമ്മിറ്റി ആവശ്യപെടുകയും  അതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശം മന്ത്രി സന്ദർശിക്കുകയും ചെയ്തു മന്ത്രിയുടെ സന്ദർശന സമയത്ത്  ഇത് വരെ ഉള്ള കാര്യങ്ങൾ അവതാരിപ്പിക്കുന്നതിന് ഉദ്യോഗസ്ഥമ്മാർ അവിടെ എത്തിയിരുന്നു തുടർനടപടി വേഗത്തിൽ ആകാൻ വേണ്ടിയുള്ള നടപടി ശ്രമങ്ങൾ നടത്തുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നൽകി. മന്ത്രിയുടെ വരവ് നാടിനു പുത്തൻ ഉണർവ് നൽകി, നാട്ടുകാരും, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ, സ്കൂൾ പിടിഎ കമ്മിറ്റി, ടീച്ചർമാർ, നൂറു കണക്കിന് നാട്ടുകാർ ചേർന്ന് ഉജ്ജ്വല സ്വീകരണമാണ് മന്ത്രിക്ക് നൽകിയത്. മാധുവാഹിനി പുഴയ്ക്ക് തെട്ടടുത്തുള്ള പാടി സ്കൂൾ മന്ത്രി സന്ദർശിച്ചു മാനേജ്മെന്റ് കമ്മിറ്റിയും, അദ്ധ്യാപകൻമാരും, വിദ്യാർത്ഥികളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. സ്കൂൾ കുട്ടികൾക്ക്  മന്ത്രിയുടെ സന്ദർശനം പുതിയ അനുഭവമായി മാറി    മന്ത്രിയോടപ്പം ഐ.എൻ.എൽ ജില്ലാ  ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, സെക്രട്ടറി ശാഫി സന്തോഷ് നഗർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാതൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ കബീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സക്കീന അബ്ദുല്ല, വാർഡ് മെമ്പർ ഫരീദാ അബൂബക്കർ, വാർഡ് മെമ്പർ ഹരീഷ് പാടി, മെമ്പർ വേണു, ഐ.എൻ.എൽ കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ടി.എസ് ഗഫൂർ ഹാജി, ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിൻ മേനത്ത്, ജനറൽ സെക്രട്ടറി മജീദ് എരുതുംകടവ്‌, ഹനീഫ വൈ.എ, സിദ്ദീഖ് ചെങ്കള  ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി കെ മഹമൂദ്‌  ഹാജി, ജനറൽ സെക്രട്ടറി മുഹമ്മദ് കൊടക്, ട്രഷറർ കാദർ ഹാജി കെ.എ, ഹാഷിം സി.എം, ഹനീഫ എരിയപ്പാടി, കാദർ പി.എ, അബ്ദുറഹ്മാൻ ഖാസി, ഹമീദ് മിഹ്റാജ്, അമീർ ഖാസി, കാദർ ബാവ, ഇക്ബാൽ കേളങ്കയം, ഗപ്പു ആലംപാടി, അഹമ്മദ് മിഹ്റാജ്, അബ്ദുല്ല ഗോവ, അബ്ദുഖാദർ മിഹ്റാജ്, സി വി കൃഷ്ണൻ, മുൻ മെമ്പർ ജയശ്രി സുരേഷ് പി.കെ, പി.വി കൃഷ്ണൻ, മാണികണ്ഠൻ  തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു

Post a Comment

0 Comments