നടുങ്ങി വയനാട്; ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകൾക്ക് ദാരുണാന്ത്യം

LATEST UPDATES

6/recent/ticker-posts

നടുങ്ങി വയനാട്; ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകൾക്ക് ദാരുണാന്ത്യം

 


വയനാട്ടിൽ കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടം തൊഴിലാളികൾ മരിച്ചു.  ജോലികഴിഞ്ഞ്‌ തിരിച്ചുപോവുന്നതിനിടെയാണ്‌ അപകടം. അപകടം വൈകിട്ട് മൂന്നരയോടെയാണ് നടന്നത്. കമ്പമല എസ്റ്റേറ്റ് തൊഴിലാളികളായ സ്ത്രീകളാണ് മരിച്ചവരെല്ലാം.ഒമ്പത് സ്ത്രീകൾ മരിച്ചതായാണ് വിവരം. മരിച്ചവരിൽ ആറു പേരെ തിരിച്ചറിഞ്ഞു. തോട്ടം തൊഴിലാളികളായ റാണി, ശാന്ത, ചിന്നമ്മ,  റാബിയ, ലീല, ഷാജ   തുടങ്ങിയവരാണ്  മരിച്ചത്. മരിച്ചവരെല്ലാം  മക്കിമല ആറാം നമ്പർ കോളനിയിലുള്ളവർ.


ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ്‌ രക്ഷാപ്രവർത്തനം ആരംഭിച്ചത്‌.  14 ഓളം പേർ ജീപ്പിലുണ്ടായിരുന്നു. ഡ്രൈവർ ഒഴികെ എല്ലാരും സ്ത്രീകളായിരുന്നു. ഡ്രൈവർ മണിയുടെ നില ഗുരുതരമാണ്. പരുക്കേറ്റവർ ജയന്തി, ഉമാദേവി, മോഹനസുന്ദരി, ലത, ഡ്രൈവർ മണി എന്നിവരാണ്. ഇവരെ ചികിത്സയ്ക്കായി മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.അപകട സ്ഥലത്ത്‌ മൂന്നു പേരും രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരിച്ചു. നാല് പേരുടെ നില അതീവ ഗുരുതരമാണ്. വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. കെ എൽ 11 ബി 5655 നമ്പർ  ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന മേരി, ഷാജ, റാണി, ശാന്തി, ചിന്നമ്മ, ലീല, ജയന്തി, ഉമാദേവി, മോഹനസുന്ദരി, ലത, വസന്ത, ശോഭന, ഡ്രൈവർ മണി തുടങ്ങിയവരെ തിരിച്ചറിഞ്ഞു. ശ്രീലങ്കൻ സ്വദേശികളെ പുന:രധിവസിപ്പിച്ച തേയിലതോട്ടമാണ്‌ കമ്പമല

Post a Comment

0 Comments