മാണിക്കോത്ത് മഖാം ഉറൂസ് 2024 ജനുവരി 16 മുതൽ 22 വരെ; സ്വാഗത സംഘം രൂപികരിച്ചു

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് മഖാം ഉറൂസ് 2024 ജനുവരി 16 മുതൽ 22 വരെ; സ്വാഗത സംഘം രൂപികരിച്ചു
മാണിക്കോത്ത്:ഖാസിഹസൈനാർ വലിയുല്ലാഹി യുടെ നാമധേയത്തിൽ വർഷം തോറും നടത്തി വരാറുള്ള ഉറൂസും മത പ്രഭാഷണവും അനുബന്ധ പരിപാടികളും 2024 ജനുവരി 16 മുതൽ 22 വരെ നടക്കും.

പരിപാടിയുടെ  നടത്തിപ്പിന്നായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. 


ഉറൂസ് കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ അസീസ് പാലക്കി, ജനറൽ കൺവീനർ എം പി നൗഷാദ്, ട്രഷറർ അഷ്റഫ് പി. വൈസ് ചെയർമാൻമാരായി ഇബ്രാഹിം ബാടോത്ത്, അബ്ദുല്ല മാണിക്കോത്ത്, അസീസ് മാണിക്കോത്ത്, കരീം മൈത്രി, കെ വി അബ്ദുറഹിമാൻ ബദർ നഗർ, കൺവീനർ മാരായി എം സി കമറുദ്ദീൻ പാലക്കി, യു വി  നജീബ് പാലക്കി, മജീദ് ലീഗ്, നവാസ് യു വി , ഇർഷാദ് യു വി എന്നിവരെയും വിവിധ സബ് കമ്മറ്റികളെയും തെരഞ്ഞെടുത്തു. 

സമാന കമ്മിറ്റി ഭാരവാഹികൾ തന്നെയാണ് മിലാദ് സ്വാഗതസംഘം കമ്മിറ്റിയെന്നും യോഗം തീരുമാനിച്ചു.

ജമാഅത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സൺലൈറ്റ് അബ്ദു റഹ്മാൻ ഹാജി സ്വാഗതം പറഞ്ഞു , ഓഡിറ്റർ മാണിക്കോത്ത് അബൂബക്കർ , വർക്കിം കമ്മിറ്റി അംഗങ്ങളായ ആസിഫ് ബദർനഗർ,കരീം കൊളവയൽ, അഷ്റഫ് മറ്റും സംസാരിച്ചു


Post a Comment

0 Comments