പാറപ്പള്ളി വലിയുള്ളാഹി മെമ്മോറിയൽ അക്കാദമിയിൽ ഓഫീസ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

പാറപ്പള്ളി വലിയുള്ളാഹി മെമ്മോറിയൽ അക്കാദമിയിൽ ഓഫീസ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തുകാഞ്ഞങ്ങാട്:പാറപ്പള്ളി വലിയുള്ളാഹി മെമ്മോറിയൽ ഇസ്‌ലാമിക് അക്കാദമിയിൽ പുതുതായി നിർമിച്ച ഓഫീസ്‌,ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു.

ഓഫീസ് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും പി.വിഎം ഇസ്‌ലാമിക് അക്കാദമി മുഖ്യ രക്ഷാധികാരിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു.ലൈബ്രറി ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വി.സി ഖാദർ മാങ്ങാടും കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ബേക്കൽ ഡി വൈ എസ് പി  സി.കെ സുനിൽ കുമാറും നിർവഹിച്ചു. അക്കാദമി പ്രസിഡന്റ് എ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു അക്കാദമി സെക്രട്ടറി ഹാരിസ് പോപ്പുലർ സ്വഗതം പറഞ്ഞു. പരിപാടിയിൽ മഹല്ല് സെക്രട്ടറി ഹാജി കെ അബൂബക്കർ മാസ്റ്റർ,മഹല്ല് ഖത്തീബ് മുനീർ ഫൈസി ഇർഫാനി,അക്കാദമി വൈസ് പ്രസിഡന്റ് ഇബ്രാഹിം ഹാജി മുഹമ്മദ് ഒടയംചാൽ, വർക്കിങ് പ്രസിഡന്റ് എ.മുഹമ്മദ് കുഞ്ഞി ഹാജി,ജമാഅത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ ഹാജി കാലിച്ചാംപാറ,ബഷീർ പറക്കളായി,കോളേജ് സെക്രട്ടറി മുസ്തഫ പാറപ്പള്ളി,പാറപ്പള്ളി ഷാർജ കമ്മിറ്റി ട്രഷറർ ടി.എ ഹമീദ് ,ഖാലിദ്‌ പാറപ്പള്ളി,കെ എം അബ്ദുറഹ്മാൻ പാറപ്പള്ളി ഹസൈനാർ കുണ്ടടുക്കം,എ.ആർ അബ്ദുറഹ്മാൻ ,ഇബ്രാഹീം പാണത്തൂർ,മഹമൂദ് ഹാജി മുനമ്പം ,കെ എം ഹസൈനാർ ഹാജി മൂന്നാം മൈൽ, ജസാർ ജലാലി മുതുപറമ്പ്, ഷമീം ജലാലി വാണിയമ്പലം എന്നിവർ സംബന്ധിച്ചു അക്കാദമി അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് അസ്‌ലം ജലാലി കായലം നന്ദി പറഞ്ഞു

Post a Comment

0 Comments