പഴകിയ പഫ്സ് കഴിച്ച് ദേഹാസ്വാസ്ഥ്യം ; ചെറുവത്തൂരിൽ കൂൾബാർ അടപ്പിച്ചു
Monday, September 04, 2023
ചെറുവത്തൂർ കൂൾബാറിൽ നിന്നും പഴകിയ ഭക്ഷണം നൽകി എന്ന് പരാതി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപനം അടപ്പിച്ചു. ചെറുവത്തൂർ ടൗണിലെ കൂൾ വില്ല എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ പഫ്സ് നൽകിയെന്ന് കുടുംബം പരാതിപ്പെട്ടത്. ഭക്ഷണം പകുതി കഴിച്ച ശേഷമാണ് പൂപ്പൽ ബാധിച്ചത് ശ്രദ്ധയിൽ പെട്ടത്. കൂടുതൽ പരിശോധിച്ചപ്പോൾ പുഴുവിനെയും കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൂൾബാർ അടപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് തുടർന്ന് രണ്ടുപേർ ചെറുവത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
0 Comments