കഴുത്തറുത്ത നിലയില്‍ വനിത ഫ്ലൈറ്റ് അറ്റന്‍ഡന്‍റിന്‍റെ മൃതദേഹം ഫ്ലാറ്റില്‍

LATEST UPDATES

6/recent/ticker-posts

കഴുത്തറുത്ത നിലയില്‍ വനിത ഫ്ലൈറ്റ് അറ്റന്‍ഡന്‍റിന്‍റെ മൃതദേഹം ഫ്ലാറ്റില്‍മുംബൈയില്‍  ഫ്ളൈറ്റ് അറ്റന്‍ഡന്‍റ് യുവതിയെ ഫ്ലാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലയിലായിരുന്നു മൃതദേഹം. മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്‌സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.


ഛത്തീസ്ഗഢ് സ്വദേശിനിയായ യുവതി എയര്‍ ഇന്ത്യയുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ഏപ്രിലില്‍ മുംബൈയിലെത്തിയത്. മരോലിലെ ഫ്‌ളാറ്റില്‍ സഹോദരിക്കും ഇവരുടെ ആണ്‍സുഹൃത്തിനും ഒപ്പമായിരുന്നു രൂപാലിന്‍റെ താമസം. ഫ്‌ളാറ്റിലുണ്ടായിരുന്ന ഇരുവരും എട്ടുദിവസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇരുവരെയും മരണ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.


ഞായറാഴ്ച രാവിലെ രുപാല്‍ കുടുംബാംഗങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം രുപാലിനെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതോടെ ഭയന്നുപോയ കുടുംബാംഗങ്ങള്‍ വിവരമറിയാന്‍ മുംബൈയിലുള്ള സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. ഇവര്‍ ഫ്‌ളാറ്റിലെത്തി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

പലതവണ കോളിങ് ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്  പോലീസ് ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നപ്പോഴാണ് കഴുത്തറുത്ത നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ എത്തിച്ച് വൈദ്യപരിശോധന നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.


യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments