ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

LATEST UPDATES

6/recent/ticker-posts

ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

 


ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കുറച്ചു ദിവസങ്ങളായി മനോജിന്റെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ്. കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനിൽ വരുത്തി ചർച്ച നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെ മരുത മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടിൽ വച്ചാണ് കൊല നടത്തിയത്.

Post a Comment

0 Comments