കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും പകർത്തുന്നതായി പരാതി; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും പകർത്തുന്നതായി പരാതി; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും മെബൈൽ ഫോണിൽ പകർത്തിയ നാട്ടുകാരനായ ഓട്ടോ ഡ്രൈവറെ മലപ്പറം പോത്തുകൽ പൊലീസ് അറസ്റ്റ് ചെയ്തു. പോത്തുകൽ പൂളപ്പാടം കൊട്ടുപാറ കണ്ണൻകോടൻ ഫൈസലി(30) നെയാണ് പോത്തുകൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ വി എം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


ഞെട്ടിക്കുളത്ത് നിന്നു ലഭിച്ച രണ്ടു പരാതികളിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഞെട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ ഫൈസൽ ഈ പ്രദേശത്തെ വീടുകളിൽ രാത്രി എത്തുകയും കുളിമുറികളിലെയും കിടപ്പറകളിലെയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സമാനമായ കേസിൽ പ്രതിയെ നേരത്തെയും നാട്ടുകാർ പിടികൂടിയിട്ടുണ്ട്.

ഐടി ആക്ട്, കേരളാ പൊലീസ് ആക്ട്, ഐപിസി എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിക്കുള്ളത്. ഇയാളെ നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐ ശ്രീകുമാറിന് പുറമെ എസ്ഐ ജോൺസൺ, സിപിഒ ഫൈസൽ, ഡബ്ല്യിയുസിപിഒ ബിജിത എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments