കാസർകോട് ജില്ലയിൽ 8 എസ് ഐ മാർക്ക് സ്ഥലം മാറ്റം

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയിൽ 8 എസ് ഐ മാർക്ക് സ്ഥലം മാറ്റം



കാസർകോട്: ജില്ലയിൽ എട്ട് എസ്. ഐ മാരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവായി. ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ഹോസ്ദുർഗിൽ നിന്നും കെ.പി.സതീശനെ ചന്തേരയിലേക്കും ചന്തേര യിൽ നിന്നും എം.വി.ശ്രീദാസിനെ ഹോസ്ദുർഗിലും നിയമിച്ചു. 


ബദിയഡുക്കയിൽ നിന്നും കെ.പി.വിനോദ് കുമാറിനെ കാസർകോട് ടൗണിലേക്കും കാസർകോട് നിന്നും വിഷ്ണു പ്രസാദിനെ വിദ്യാനഗറിലേക്കും മാറ്റി.  സി. രമേഷിനേയും കെ. പ്രശാന്തിനേയും മഞ്ചേശ്വരത്തേക്കും മഞ്ചേശ്വരത്ത് നിന്നും പി.ബി. അനൂപിനേയും എ.അൻസാറിനെയും ബദിയഡുക്കയിലേക്കും മാറ്റിനിയമിച്ചു.

ഒരേ സ്റ്റേഷനിൽ രണ്ട് വർഷം പൂർത്തിയാക്കിയവർ ഉൾപെടെയാണ് സ്ഥലം മാറ്റിയത്.

Post a Comment

0 Comments