വിശ്വാസത്തിനെതിരായ വെല്ലുവിളികളെ ഒറ്റക്കെട്ടായി ചെറുക്കുക: ജിഫ്‌രി തങ്ങൾ

LATEST UPDATES

6/recent/ticker-posts

വിശ്വാസത്തിനെതിരായ വെല്ലുവിളികളെ ഒറ്റക്കെട്ടായി ചെറുക്കുക: ജിഫ്‌രി തങ്ങൾ

 


കാഞ്ഞങ്ങാട്: ഇസ്‌ലാമിക വിശ്വാസം ദൃഢീകരിച്ച് വിശ്വാസിയുടെ സർവ്വ ചലനങ്ങളിലും ഇസ്‌ലാമിക മുദ്രകൾ നില നിർത്താനും പുതിയ കാലം വിശ്വാസത്തിനും സംസ്കാരത്തിനും അനുഷ്ഠാനങ്ങൾക്കുമെതിരെ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ആവിഷ്കരിക്കുന്ന പരിപാടികൾക്ക് പൂർണ പിന്തുണ നൽകി വൻവിജയമാക്കി തീർക്കാൻ ഖാസി സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ആഹ്വാനം ചെയ്തു. 

സർവ്വ മേഖലകളിലും ഇസ്‌ലാമിക വിശ്വാസത്തേയും അതിൻറെ ആചാര, അനുഷ്ഠാനങ്ങളേയും മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് .അത്തരം ശ്രമങ്ങളിൽ മതത്തെക്കുറിച്ച് വ്യക്തമായ അവബോധം ഇല്ലാത്തതിനാൽ വീണുപോവുന്ന വിശ്വാസികൾക്ക് വലിയ നഷ്ടമായിരിക്കും നേരിടേണ്ടി വരിക .അദ്ദേഹം തുടർന്നു പറഞ്ഞു. 

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി അതാത് കാലത്ത് ഉയർന്ന് വരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ കാണിച്ചു വരുന്ന ജാഗ്രത ഇപ്പോഴും തുടരുകയാണ് .സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ ഐക്യവും ഭദ്രതയും കെട്ടുറപ്പും കാത്ത് സൂക്ഷിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ ഇപ്പോഴും അത് പര്യാപ്തമാണ് .തങ്ങൾ തുടർന്ന് പറഞ്ഞു. 

ഓരോ കാലഘട്ടങ്ങളിലും നായകത്വത്തിൽ എത്തിച്ചേരുന്ന ആളുകൾക്ക് പിൻബലമേകുകയാണ് വിശ്വാസികളുടെ ബാധ്യത .എന്തെങ്കിലും കാരണത്താൽ ഈ മുഖ്യ ധാരയിൽ നിന്നും അകലാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുക മാത്രമേ ചെയ്യുകയുള്ളൂ .തങ്ങൾ ചൂണ്ടി കാണിച്ചു. കൂട്ടം തെറ്റി മേയുന്ന ആടുകളെയാണ് ചെന്നായ പിടിച്ചിട്ടുള്ളത് കൂട്ടം ചേർന്ന് മേയുന്ന ആടുകളെ പിടികൂടാൻ ചെന്നായ്ക്കൾക്ക് സാധിക്കുകയില്ല എന്ന് ഓർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ "മതം, വിശ്വാസം, സംസ്കാരം, ആചാരം, അനുഷ്ഠാനം എന്നിവക്കെതിരയുള്ള കയ്യേറ്റം എങ്ങനെ പ്രതിരോധിക്കാം..." എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

പ്രസിഡന്റ് സി കുഞ്ഞാമദ് ഹാജി പാലക്കി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശരീഫ് എഞ്ചിനീയർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് ആമുഖ ഭാഷണവും അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും നടത്തി.

തുടർന്ന് നടന്ന ചർച്ചയിൽ എൻ എ ഉമ്മർ ബാവാനഗർ, മുനീർ ഫൈസി പാറപ്പള്ളി, മുനീർ കൊവ്വൽപള്ളി, മൊയ്തീൻ കുഞ്ഞി പുല്ലൂർ, ഇബ്രാഹിം കള്ളാർ, സുബൈർ അട്ടേങ്ങാനം, ഹസ്സൻ കോളിച്ചാൽ, അബ്ദുൽ റഹ്മാൻ ഉസ്താദ് മുബാറക്, സുഹൈൽ നമ്പ്യാർ കൊച്ചി, മുഹമ്മദ് കോപ്പട്ടി കാഞ്ഞങ്ങാട് നൂർ മസ്ജിദ്, ഹാഫിസ് ശഫീഖ് റഹ്മാനി ചുള്ളിക്കര, ശരീഫ് മിസ്ബാഹി കമ്മാടം എന്നിവർ സംസാരിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി ചർച്ച ക്രോഡീകരിച്ചു. പി കെ അബ്ദുല്ലക്കുഞ്ഞി നന്ദി പറഞ്ഞു.

Post a Comment

0 Comments