ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; രക്തം ഒലിച്ച നിലയില്‍ പാടത്ത് നിന്നു കണ്ടെത്തി; ആലുവയില്‍ വീണ്ടും ക്രൂരത

LATEST UPDATES

6/recent/ticker-posts

ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; രക്തം ഒലിച്ച നിലയില്‍ പാടത്ത് നിന്നു കണ്ടെത്തി; ആലുവയില്‍ വീണ്ടും ക്രൂരത

 ആലുവയില്‍ എട്ട് വയസുകാരി പീഡനത്തിന് ഇരയായി. ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനു ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീന്നീട് രക്തം ഒലിച്ച നിലയില്‍ പാടത്തു നിന്നാണ് കണ്ടെത്തിയത്. 


പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോകുകയായിരുന്നു എന്നാണ് നിഗമനം. കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ അറിയിച്ചതിനു പിന്നാലെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടപ്പുറത്തെ പാടത്തു കുട്ടിയെ രക്തം ഒലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 

പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ ഫോട്ടോ പീഡനത്തിനിരയായ പെണ്‍കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞുവെന്നും റൂറല്‍ എസ്.പി വിവേക് കുമാര്‍ അറിയിച്ചു. ഇയാളെ ഉടൻ തന്നെ പിടിക്കൂടുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവം നടക്കുമ്പോള്‍ മാതാപിതാക്കളും ഉറക്കത്തിലായിരുന്നു. ഉറക്കമുണര്‍ന്നു മാതാപിതാക്കള്‍ നോക്കിയപ്പോഴാണ് കുട്ടിയെ കണാനില്ലെന്നു മനസിലായത്. പിന്നാലെയാണ് തിരച്ചില്‍ നടത്തിയത്. 


നാട്ടുകാര്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നില ഏറെക്കുറെ തൃപ്തികരമാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.  

Post a Comment

0 Comments