കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി കെ.എസ്.ടി.പി റോഡിൽ ഓട്ടോറിക്ഷ ഇടിച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന വൃദ്ധ മരിച്ചു. തൃക്കരിപ്പൂർ ആയിറ്റിയിലെ മുഹമ്മദിന്റെ ഭാര്യ ഖദീജ 75 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം . ചിത്താരി കെ.എസ്.ഇ.ബി ഓഫീസിന് സമീപത്താണ് അപകടം. ഇവിടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ആദ്യം അപകടത്തിൽപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിരുന്നില്ല . പിന്നീടാണ്തിരിച്ചറിഞ്ഞത് . ഓട്ടോഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
0 Comments