വിവിധ ആവശ്യങ്ങൾ ഇന്നയിച്ച് പാർലമെന്ററി കമ്മറ്റിക്ക് ടൂറിസം ഫ്രറ്റേർണിറ്റി നിവേദനം നൽകി

LATEST UPDATES

6/recent/ticker-posts

വിവിധ ആവശ്യങ്ങൾ ഇന്നയിച്ച് പാർലമെന്ററി കമ്മറ്റിക്ക് ടൂറിസം ഫ്രറ്റേർണിറ്റി നിവേദനം നൽകി




ബേക്കൽ : ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പഠിക്കുന്നതിനും ചർച്ച നടത്തുന്നതിനുമായി എത്തിയ ടൂറിസം, ഗതാഗത, സാംസ്‌കാരിക വികസന കാര്യ പാർലമെന്ററി സമിതി ചെയർമാൻ വി വിജയസായി റെഡ്ഡിക്ക് ബേക്കൽ ടൂവിസം ഫ്രറ്റേർണിറ്റി ചെയർ മാൻ സൈഫുദ്ദീൻ കളനാട് നിവേദനം നൽകി . എ . എ റഹീം എം. പി , ബി. ആർ.ഡി. സി  മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത് , ബി.ടി. എഫ്  അംഗങ്ങളായ ലയൺസ് ക്ലബ്ബ് ഓഫ് പ്രന്ദ്രഗിരി പ്രസിഡന്റ് ഷരീഫ് കാപ്പിൽ , ഫാറൂക്ക് കാസ്മി എന്നിവർ സഹനിധരായിരുന്നു. 


1992 ൽ ബേക്കലിനെ പ്രത്യേക സാമ്പത്തിക മേഖലയാക്കി കേന്ദ്ര ഗവൺമെൻറ് പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക പാക്കേജുകൾ ബേക്കൽ ടൂറിസം പദ്ധതിക്ക് അനുവദിച്ചിട്ടില്ലെന്നും , 80 കിലോ മീറ്റർ നീളമുള്ള ബീച്ച് ജില്ലക്കുണ്ടെങ്കിലും തീര ദേശനിയമം മൂലം തീരദേശത്ത് ടൂറിസം സംരഭങ്ങൾ തുടങ്ങാനാവുന്നില്ലെന്നും , മൂന്ന് പഞ്ച നക്ഷത്ര ഹോട്ടലുകളുള്ള ഉദുമ പഞ്ചായത്തിലെ റെയിൽവെ മേൽപാലം അടിയന്തിരമായി നിർമ്മിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു . 


ബേക്കൽ കോട്ടയുടെ സന്ദർശന സമയം 9 മണി വരെ നീട്ടണമെന്നും , ബേക്കൽ കോട്ടയിലെ ടൂറിസ്റ്റ് ബംഗ്ലാവ് തുറക്കാനുമുള്ള നടപടി എടുക്കണമെന്നും ബി.ടി.എഫ് പാർലമെന്റ് സമിതിയോടഭ്യർത്ഥിച്ചു.


പാർലമെന്ററി സമിതി അങ്ങളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകൾ ലളിത് റിസോർട്ടിൽ ഒരുക്കിയ തദ്ദേശീയ ഉൽപന്നങ്ങളുടെ  മാർക്കറ്റ് .

Post a Comment

0 Comments