മെട്രോ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനവും അനുസ്മരണവും 12 ന് തിരുവനന്തപുരത്ത്

LATEST UPDATES

6/recent/ticker-posts

മെട്രോ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനവും അനുസ്മരണവും 12 ന് തിരുവനന്തപുരത്ത്

 കാഞ്ഞങ്ങാട്: 12ന് തിരുവനന്തപുരത്ത് കാസര്‍ കോട് ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മെട്രോ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനത്തി ന്റെയും അനുസ്മരണത്തി ന്റെയും ബ്രോഷര്‍ പ്രകാശനം കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ വെച്ച് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ്‌സി കുഞ്ഞഹമ്മദ് ഹാജി പാലക്കി പ്രസ് ഫോറം പ്രസിഡന്റ് ടി.കെ നാരായണന് നല്‍കി പ്രകാശനം ചെയ്തു.ജില്ലാ ജന.സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, രക്ഷാധികാരി എ ഹമീദ് ഹാജി, വൈസ് പ്രസിഡന്റ് പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, സെക്രട്ടറി മുഹമ്മദലി പീടികയില്‍, പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, ട്രഷറര്‍ ഫസലുറഹ്മാന്‍, വൈസ് പ്രസിഡന്റ് കെ.എസ് ഹരി, മാധ്യമ പ്രവര്‍ത്തകരായ പി പ്രവീണ്‍കുമാര്‍, ദി നേശന്‍ എന്നിവര്‍ സംബന്ധിച്ചു.


Post a Comment

0 Comments