സാധാരണക്കാർക്ക് ആശ്വാസമായി തക്കാളി വില കുറയുന്നു

LATEST UPDATES

6/recent/ticker-posts

സാധാരണക്കാർക്ക് ആശ്വാസമായി തക്കാളി വില കുറയുന്നുകാഞ്ഞങ്ങാട്: സാധാരണക്കാർക്ക് ആശ്വാസമായി തക്കാളി വില കുത്തനെ താഴേക്ക്. ഒരു കിലോ തക്കാളിയുടെ വില 12 രൂപയാണ്. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയിൽ നിന്നുള്ള ഉത്പാദനം വർദ്ധിച്ചതാണ് നിലവിലെ വിലക്കുറവിന് കാരണം. നേരത്തെ തക്കാളിയുടെ വില കിലോയ്ക്ക് 180 രൂപവരെ ഉയർന്നിരുന്നു. കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേയ്ക്ക് പ്രധാനമായും പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്നത്. ഇഞ്ചിയും വെളുത്തുള്ളിയുമാണ് വിലയിൽ മുന്നിൽ. ഒരു കിലോ ഇഞ്ചിയ്ക്കും വെളുത്തുള്ളിയ്ക്കും 160 രൂപ വീതമാണ് വില.

Post a Comment

0 Comments