ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ പത്തിലേക്ക് മാറ്റി; മാറ്റിവെക്കുന്നത് 34 ാം തവണ

ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ പത്തിലേക്ക് മാറ്റി; മാറ്റിവെക്കുന്നത് 34 ാം തവണ


ന്യൂഡൽഹി: അസൗകര്യമുണ്ടെന്ന് സി.ബി.ഐ അഭിഭാഷകൻ അറിയിച്ചതോടെ ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. മറ്റു കേസുകളുടെ തിരക്കില്‍ ആയതിനാല്‍ മാറ്റിവയ്ക്കണമെന്ന് സി.ബി.ഐക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌.വി രാജു അറിയിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിനു മുമ്പാകെയാണ് കേസ് എത്തിയത്.


മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്ര
ട്ടറി എ. ഫ്രാൻസിസ് എന്നിവരെ 2017ലെ ഹൈകോടതി വിധി കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ ഹരജിയും, വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹരജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.


കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി നിരവധി തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. ജൂലൈയിലാണ് ഇതിനുമുമ്പ് കേസ് പരിഗണിച്ചത്.

Post a Comment

0 Comments