അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
Tuesday, September 12, 2023
കൊച്ചി: അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. അശ്ലീലത കാണുന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. ഇതിന്മേൽ സ്വീകരിക്കുന്ന നിയമ നടപടി നിലനിൽക്കില്ല. റോഡരികിൽ നിന്ന് വീഡിയോ കണ്ടതിന് പൊലീസ് സ്വീകരിച്ച നിയമനടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഫോണിൽ അശ്ലീല ചിത്രങ്ങളോ ദൃശ്യങ്ങളോ സൂക്ഷിച്ച് സ്വകാര്യമായി കാണുന്നത് കുറ്റകരമായി കണക്കാക്കാനാവില്ല. ഇന്ത്യൻ ശിക്ഷാ നിയമം 294 വകുപ്പ് ചുമത്തി രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി.
0 Comments