ദർശനത്തിനെത്തിയ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പൂജാരിക്ക് 5 വർഷം കഠിനതടവ്

ദർശനത്തിനെത്തിയ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പൂജാരിക്ക് 5 വർഷം കഠിനതടവ്



ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പൂജാരിക്ക് 5 വർഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട തോട്ടാപ്പുഴശേരി ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന കന്യാകുമാരി കിള്ളിയൂർ പൈൻകുളം അഴംകുളം കുളത്തുവിളൈ വീട്ടിൽ വിപിനെ (34) ആണ് കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്.

വണ്ടിപ്പെരിയാറിലെ ഒരു ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ദർശനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ചതിനാണു കേസ്. 5 വർഷം കഠിനതടവും 8,000 രൂപ പിഴയും പോക്‌സോ വകുപ്പ് പ്രകാരം 5 വർഷം കഠിനതടവും 10,000 രൂപ പിഴയുമാണു ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി സുസ്മിത ജോൺ ഹാജരായി.

Post a Comment

0 Comments