നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഖാദർ മാങ്ങാട് നിർവഹിച്ചു

LATEST UPDATES

6/recent/ticker-posts

നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഖാദർ മാങ്ങാട് നിർവഹിച്ചു



കോട്ടിക്കുളം നൂറുൽഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ ഖാദർ മാങ്ങാട് നിർവഹിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ ക്രിയാത്മകമായ ഇടപെടലുകളെ കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. പരിപാടിയിൽ  ബോർഡ് ഓഫ് എജുക്കേഷൻ പ്രസിഡൻറ് ശരീഫ് കാപ്പിൽ അധ്യക്ഷത വഹിച്ചു. 25 വർഷത്തെ പാരമ്പര്യമുള്ള നൂറുൽഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും അക്കാദമിക്ക് മികവിനോടൊപ്പം തന്നെ പ്രവൃത്തി പരിചയ മേളയിൽ സംസ്ഥാനതലം വരെ മികച്ച പ്രകടനം നടത്തിയ കുട്ടികളെ വാർത്തെടുക്കുവാൻ  കഴിഞ്ഞിട്ടുണ്ടെന്നും കലോത്സവ രംഗത്തും വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിന്റെ ആദരവ് പ്രിൻസിപ്പൽ  സുരേശൻ പി കെ യിൽ നിന്നും  നിന്നും ഖാദർ മാങ്ങാട് ഏറ്റുവാങ്ങി.


തുടർന്ന് എൽഎസ്എസ് സ്കോളർഷിപ്പ് എക്സാമിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സയൻസ്, സോഷ്യൽ എക്സിബിഷനുകളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.


 ബോർഡ് ഓഫ് എഡ്യൂക്കേഷൻ പ്രസിഡന്റ് ഷെരിഫ് കാപ്പിൽ, സെക്രട്ടറി നൗഷാദ് പള്ളിക്കുന്നിൽ, ജമാഅത്ത് സെക്രട്ടറി ഷജി ജിന്ന,  അഷറഫ് എം കെ, ഷാജിബ് കോട്ടികുളം റഹ്മത്ത് തിരുവ കോളി, സ്കൂൾ സീനിയർ അസിസ്റ്റൻറ് രാജാമണി, ക്ലബ്ബ് കോഡിനേറ്റർമാരായ

വിജിത എം, പ്രീതി കെ, വിമല, സുകന്യ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ് ഗേൾ ലാമിയ സ്വാഗതവും ഹെഡ് ബോയ് സിയാഫ് അഫ്താബ് നന്ദിയും അറിയിച്ചു.

Post a Comment

0 Comments