ഫോണിൽ എമർജൻസി അലർട്ട് മെസേജ് ലഭിച്ചോ?; പേടിക്കേണ്ട, കാരണം ഇതാണ്

LATEST UPDATES

6/recent/ticker-posts

ഫോണിൽ എമർജൻസി അലർട്ട് മെസേജ് ലഭിച്ചോ?; പേടിക്കേണ്ട, കാരണം ഇതാണ്



ന്യുഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ എമര്‍ജന്‍സി അലര്‍ട്ട് സന്ദേശമയച്ച് കേന്ദ്രസര്‍ക്കാര്‍. മൊബൈലുകളിലേക്ക് ബീപ് സൗണ്ട്, സ്‌ക്രീന്‍ ഫ്‌ളാഷ് എന്നിവ വഴിയാണ് ഈ സന്ദേശമെത്തിയത്. ടെലികമ്മ്യുണിക്കേഷന്‍ മന്ത്രാലയം സെല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴിയാണ് ഈ 'സാംപിള്‍ ടെസ്റ്റിംഗ് മെസേജ്' അയച്ചത്.


സന്ദേശം കണ്ട് ഭയക്കേണ്ടതില്ലെന്നും അത് അവഗണിക്കാനും കേന്ദ്രം അറിയിപ്പില്‍ പറയുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവിഷ്‌കരിച്ച പാന്‍ ഇന്ത്യ എമര്‍ജന്‍സി അലര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം. ഇംഗ്ലീഷിലും ഹിന്ദിയിലും സന്ദേശങ്ങള്‍ പ്രചരിച്ചു. ജനങ്ങളുടെ സഹായത്തിനായി കൂടുതല്‍ ഭാഷകളില്‍ സന്ദേശങ്ങള്‍ അയക്കുന്നത് പരിഗണനയിലാണ്. അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായി മുന്നറിയിപ്പുകള്‍ നല്‍കി പൊതുസുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

Post a Comment

0 Comments