ഹൈടെക് ആയി അതിഞ്ഞാൽ ജമാഅത്ത് ; മഹല്ല് സംവിധാനം ഡിജിറ്റലിലേക്ക്

LATEST UPDATES

6/recent/ticker-posts

ഹൈടെക് ആയി അതിഞ്ഞാൽ ജമാഅത്ത് ; മഹല്ല് സംവിധാനം ഡിജിറ്റലിലേക്ക്



അതിഞ്ഞാൽ: കാലം മാറുന്നതിനൊപ്പം ഡിജിറ്റൽ സാധ്യതകളിലേക്ക് മഹല്ല് പ്രവർത്തനങ്ങളും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അതിഞ്ഞാൽ മഹല്ല് പരിപാലന കമ്മിറ്റി, മഹല്ലിലെ കുടുംബാംഗങ്ങളുടെ പൂർണ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യും.


ഓരോ വീട്ടിലെയും അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, ആരോഗ്യസ്ഥിതി, വിദ്യാഭ്യാസം തുടങ്ങിയവ മഹല്ല് സോഫ്റ്റ് വെയർ അപ്പപ്പോൾ ഒരുക്കി കൊണ്ടിരിക്കും, വിവാഹ സർട്ടിഫിക്കറ്റ്, മഹല്ല് സംബന്ധമായ മറ്റ് രേഖകൾ തുടങ്ങിയവ ഡിജിറ്റലാക്കും.

മഹല്ല് സോഫ്റ്റ് വെയർ ലോഞ്ചിങ് അതിഞ്ഞാൽ ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ കാദർ അസ്ഹരി നിർവഹിച്ചു. കോയാപ്പള്ളി ഖത്തീബ് അബ്ദുൾ കരീം ഉസ്താദ്, സഅതി ഉസ്താദ്, അതിഞ്ഞാൽ ജമാഅത്ത് പ്രസിഡന്റ്  വി.കെ.അബ്ദുല്ല ഹാജി,ജനറൽ സക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി,സി.എച്ച് സുലൈമാൻ ഹാജി, എം.എം മുഹമ്മദ് കുഞ്ഞി ഹാജി,ബി മുഹമ്മദ് ഹാജി,പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി,അഹമ്മദ് അഷറഫ് ഹന്ന,റിയാസ് സി.എച്ച്,സി ഇബ്രാഹിം ഹാജി,മുഹമ്മദ് അലി ഹാജി,റമീസ് പി,മൗവ്വൽ മുഹമ്മദ് കുഞ്ഞി ഹാജി,പി വി സൈദുഹാജി,റഷീദ് പാലാട്ട്,ഹമീദ് മണ്ടിയൻ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments