അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ പരിശോധന, തമിഴ്‌നാട്ടിലെ കൊടും കുറ്റവാളികള്‍ പിടിയില്‍

LATEST UPDATES

6/recent/ticker-posts

അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ പരിശോധന, തമിഴ്‌നാട്ടിലെ കൊടും കുറ്റവാളികള്‍ പിടിയില്‍


 തമിഴ്‌നാട്ടിലെ കൊടും കുറ്റവാളികള്‍ കേരളത്തില്‍ പിടിയില്‍. തിരുനെല്‍വേലി സ്വദേശികളായ മാടസ്വാമി, സുഭാഷ് എന്നിവരെയാണ് കേരള പൊലീസ് പിടികൂടിയത്. അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 


പത്തനംതിട്ട പുന്നയ്ക്കാട്ട് നിന്നാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി കേസുകളിലെ പ്രതികളാണ് ഇവര്‍ എന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. മൂന്ന് കൊലക്കേസുകളില്‍ പ്രതികളാണ് ഇരുവരും. മൂന്ന് കൊലപാതകം അടക്കം 19 കേസുകളില്‍ പ്രതിയാണ് മാടസ്വാമി. സുഭാഷ് മൂന്ന് കൊലപാതകം അടക്കം 17 കേസുകളില്‍ പ്രതിയാണ്.ആറുമാസം മുന്‍പാണ് ഇവര്‍ പത്തനംതിട്ടയില്‍ എത്തിയത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ലോട്ടറി കച്ചവടം അടക്കം നടത്തിവരികയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിന് തമിഴ്‌നാട് പൊലീസ് കേരളത്തിലേക്ക് വരും. അതിനിടെ ഇവരുടെ വിരലടയാളം ഉപയോഗിച്ച്, പ്രതികള്‍ കേരളത്തില്‍ ഏതെങ്കിലും കേസുകളില്‍ പ്രതിയാണോ എന്ന കാര്യം കേരള പൊലീസ് അന്വേഷിക്കും.

Post a Comment

0 Comments