സംസ്ഥാനത്ത് ശക്തമായ മഴ; 50 കിമീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

LATEST UPDATES

6/recent/ticker-posts

സംസ്ഥാനത്ത് ശക്തമായ മഴ; 50 കിമീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


 തിരുവനന്തപുരം: കേരളത്തിലെ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


മധ്യകേരളത്തിലേയും വടക്കന്‍ കേരളത്തിലേയും മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റുണ്ടാകാനും സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.


 


രണ്ട് ദിവസം കൊണ്ട് ന്യൂനമര്‍ദം ഗുജറാത്ത് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയുണ്ടാകും.


 


കേരള തീരത്ത് ഇന്ന് വൈകുന്നേരം 6.30വരെ 0.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണകേന്ദ്രവും അറിയിച്ചിട്ടുണ്ട്.


Post a Comment

0 Comments