ഒറ്റ നമ്പർ ചൂതാട്ടത്തിൽ കുടുങ്ങിയയാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

ഒറ്റ നമ്പർ ചൂതാട്ടത്തിൽ കുടുങ്ങിയയാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഒറ്റ നമ്പർ ചൂതാട്ടത്തിൽ കുടുങ്ങിയ മധ്യവയസ്കൻ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. പണം ആവശ്യപ്പെട്ട് മൂന്നംഗസംഘം രാത്രി വീട്ടിലെത്തിയതിന് പിന്നാലെയാണ് ആത്മഹത്യ. കുശാൽനഗർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുഞ്ഞികണ്ണന്റെ മകൻ എസ്. കെ. ശശിധരൻ 51 ആണ് മരിച്ചത് നിത്യാനന്ദ പോളിക്ക് സമീപം റെയിൽപാളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് . ഒറ്റ നമ്പർ ചൂതാട്ടത്തിൽ കുടുങ്ങി പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ശശിധരൻ ജീവനൊടുക്കിയതെന്ന് അയൽവാസികളും നാട്ടുകാരും പറഞ്ഞു. സാമ്പത്തികവുമായി ബന്ധപ്പെട്ട് ശശിധരന് ഭീഷണി ഉണ്ടായതായാണ് നാട്ടുകാരുടെ പരാതി. ഇന്നലെ സന്ധ്യയ്ക്ക് വീട്ടിലെത്തിയ ശശിധരൻ വീട്ടിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നു എന്നാൽ ഒറ്റ നമ്പർ ചൂതാട്ടത്തിന് ആണെന്ന് മനസ്സിലായ വീട്ടുകാർ ശശിധരന് പണം നൽകാൻ തയ്യാറായില്ല. മകന്റെ ചികിത്സയ്ക്ക് വെച്ച പണ് ആവശ്യപ്പെടുകയായിരുന്നു

പണം ലഭിക്കാത്തതിനെ

തുടർന്ന് സന്ധ്യക്ക്

 ശശിധരൻ വീട്ടിൽ നിന്നും ഇറങ്ങിയതിന് തൊട്ടു പിന്നാലെ മൂന്നംഗ

സംഘം വീട്ടിലെത്തി. ഇവർ ശശിധരനെ അന്വേഷിക്കുകയും പണം നൽകാനുണ്ടെന്ന് വീട്ടുകാരോട് പറയുകയും ചെയ്തു. അര ലക്ഷത്തി

ലേറെ രൂപയായിരുന്നു ആവശ്യപെട്ടിരുന്നത്.

സംഭവം അറിഞ്ഞ അയൽവാസികളും സിപിഎം പ്രവർത്തകരും സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു. യുവാവ് വീടുവിട്ടതിൽ സംശയം തോന്നിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുശാൽനഗർ, നിധിൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രി മുഴുവൻ കാഞ്ഞങ്ങാട് പരിസരത്തെ റെയിൽപ്പാളങ്ങളിൽ അന്വേഷണം നടത്തിയിരുന്നു ശശിധരൻ പറശിനി

ക്കടവിൽ പോകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞ് സന്തോഷ് കുശാൽനഗറിന്റെ നേതൃത്വത്തിൽ വാഹനം പിടിച്ചു രാത്രി തന്നെ ഇവർ പറശ്ശിനിക്കടവിലെത്തിയും അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഒറ്റ നമ്പർ ചൂതാട്ടത്തിൽ കുടുങ്ങിയാണ് ശശിധരൻ ജീവനൊടുക്കിയത് എന്ന് നാട്ടുകാർ 

പൊലീസിനും വിവരം നൽകിയിട്ടുണ്ട്. ഭാര്യ ശാലിനി ജീവൻ ഏക മകൻ ഹരീഷ്, ചന്ദ്രൻ സഹോദരങ്ങൾ .

Post a Comment

0 Comments