മകൾ വിൽപ്പനക്ക്; ഞെട്ടിപ്പിക്കുന്ന പോസ്റ്റിട്ട രണ്ടാനച്ഛനെ തേടി പൊലീസ്

LATEST UPDATES

6/recent/ticker-posts

മകൾ വിൽപ്പനക്ക്; ഞെട്ടിപ്പിക്കുന്ന പോസ്റ്റിട്ട രണ്ടാനച്ഛനെ തേടി പൊലീസ്


തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ വില്‍പ്പനയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു.ഇടവെട്ടി സ്വദേശിയ്ക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ആദ്യ ഭാര്യയിലുള്ള മകൾ വില്‍പ്പനയ്‌ക്കെന്ന് പറഞ്ഞാണ് സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിഷയം  പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പോസ്റ്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ലഹരി, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. 11 വയസുകാരി ആണ് വിൽപ്പനക്കെന്ന് കാണിച്ചത് . ഭാര്യയെയും മകളെയും ഉപേക്ഷിച്ച്‌ രണ്ടാമത് വിവാഹം കഴിച്ച പ്രതിയ്ക്ക് ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഇവരെയും ഉപേക്ഷിച്ച ശേഷം  ഇപ്പോള്‍ മറ്റൊരു സ്ത്രീയോടൊപ്പമാണ് ഇയാൾ  താമസിക്കുന്നത്.കേസ് വിശദമായ അന്വേഷണത്തിനായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments