ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റിയുടെ പ്രവർത്തനം മാതൃകാപരമെന്ന് ചീഫ് സെക്രട്ടറി ഡോ . വി വേണു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റിയുടെ പ്രവർത്തനം മാതൃകാപരമെന്ന് ചീഫ് സെക്രട്ടറി ഡോ . വി വേണു

 


കാസർകോട് : ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റിയുടെ സേവനം രാജ്യത്തെ ടൂറിസത്തിനു തന്നെ മാതൃകാപരമാണെന്ന് ചീഫ് സെക്രട്ടറി ഡോ. വി.വേണു പറഞ്ഞു.  ബേക്കൽ റിസോർട്സ്  ഡവലപ്മെന്റ് കോർപറേഷൻ പ്രഥമ എംഡി യും ഇപ്പോൾ സംസ്ഥാന ചീഫ് സെക്രട്ടറിയുമായ വേണുവിന് ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി നൽകിയ ആദരവ് പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


ചെറുകിട സംരംഭകരുടെ വലിയൊരു തള്ളിച്ച ബേക്കലിൽ പ്രതീക്ഷിക്കാം.ബേക്കലിൽ വൻകിട ഹോട്ടൽ കമ്പനികൾ പഞ്ചനക്ഷത്ര റിസോർട്ടുകൾ നിർമ്മിക്കുമ്പോൾ  ഡെസ്റ്റിനേഷൻ നല്ല നിലയിൽ മാർക്കറ്റ് ചെയ്യപ്പെടും . വിനോദ സഞ്ചാരികളുടെ എണ്ണം കൂടണമെങ്കിൽ റിസോർട്ടുകൾക്കൊപ്പം  ബഡ്ജറ്റ് കാറ്റഗറിയിലുള്ള റിസോർട്ടുകൾ , ഹോം സ്റ്റേകൾ എന്നിവ നിർമ്മിക്കാൻ സംരഭകർ  മുന്നോട്ട് വരണമെന്ന് ഡോ വി വേണു അഭിപ്രായപ്പെട്ടു .


മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി അന്താരാഷ്ട്ര ടൂറിസത്തെക്കാൾ പ്രാദേശിക ടൂറിസത്തിനാണ് ഇനി വരുന്ന കാലം പ്രാധാന്യം കൂടുതലെന്ന് ഡോ. വി വേണു പറഞ്ഞു  . ബേക്കൽ ടൂറിസം പദ്ധതി വരുന്ന കാലത്ത് ഉള്ള ട്രെൻറ് വിദേശ വിനോദ സഞ്ചാരികളായിരുന്നു . പക്ഷേ ഇപ്പോൾ  ആഭ്യന്തര ടൂറിസത്തിനാണ് പ്രാധാന്യമെന്നും ബി.ആർ. ഡി.സി യുടെ പ്രഥമ എം ഡി സൂചിപ്പിച്ചു .


ഇത്തരം സംരംഭങ്ങൾക്ക് ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി പോലുള്ള കൂട്ടായ്മകൾ പ്രോത്സാഹനവും കരുത്തും നൽകണം, ഡോ. വേണു പറഞ്ഞു. മണി മാധവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു . നഗരസഭാ ചെയർമാൻ വി.എം .മുനീർ പൊന്നാട അണിയിച്ചു. ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് സ്നേഹോപഹാരം നൽകി . ടൂറിസം ഡപ്യൂട്ടി ഡയറക്ടർ എം.ഹുസൈൻ, ബി ആർ ഡി സി എം ഡി ഷിജിൻ പറമ്പത്ത്, ഡി ടി പി സി സെക്രട്ടറി ലിജോ ജോസഫ്,  മിഷൻ ജില്ലാ കോർഡിനേറ്റർ ടി.ധന്യ, പാ ഗ്രാം ഡയറക്ടർ ഫാറൂഖ് കാസ്മി, ഡിടിപിസി മുൻ സെക്രട്ടറി ബിജു രാഘവൻ തുടങ്ങിയവർ സംസാരിച്ചു .

Post a Comment

0 Comments