ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി പുരസ്കാരങ്ങൾ സമ്മാനിച്ചു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി പുരസ്കാരങ്ങൾ സമ്മാനിച്ചുകാസറഗോഡ് : ജില്ലയിലെ വിവിധ മേഖലകളിലുള്ള ടൂറിസം സ്നേഹികളുടെ  കൂട്ടായ്മയായ ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റിയുടെ യുവ ടൂറിസം സംരഭകനുള്ള പുരസ്കാരം ബേക്കൽ ഇൻറർനാഷണൽ ഹോട്ടലിന്റെ ഉടമയും , ബേക്കൽ ഫോർട്ട് ബീച്ച് പാർക്ക് ബി.ആർ.ഡി. സിയിൽ നിന്നും അടുത്ത പത്ത് വർഷത്തേക്ക് നടത്തിപ്പിന് ഏറ്റെടുത്ത  ക്യൂ. എച്ച് ഗ്രൂപ്പ് ഡയറക്ടർ KK അബ്ദുൽ ലത്തീഫിനും വനിത  ടൂറിസം സംരഭക പുരസ്കാരം  ബേക്കൽ പാലസ് ഹോട്ടലിന്റെ ഉടമ  മല്ലിക ഗോപാലനും ഹോസ്പിറ്റാലിറ്റി എക്സലൻസ്   പുരസ്കാരം  ടീം വൈസ്രോയി , സിറ്റി ടവർ ഹോട്ടലിന് വേണ്ടി  ഓപറേഷൻസ് ഹെഡ്  അർഷാന അദാബിയയും ചീഫ് സെക്രട്ടറി ഡോ. വി വേണു IAS അവർകളിൽ നിന്നും ഏറ്റ് വാങ്ങി .


ജില്ലയിലെ ടൂറിസം വികസനത്തിന് മാധ്യമങ്ങൾ നൽകി വരുന്ന സംഭാവനകൾ പരിഗണിച്ച് ബി.ടി.എഫ് കൂട്ടായ്മയിലെ ദൃശ്യ മാധ്യമ പ്രവർത്തകർക്കുള്ള ഉപഹാരം തദവസരത്തിൽ ചീഫ് സെക്രട്ടറി ഡോ. വി വേണു നൽകുകയുണ്ടായി . 


ബി.ആർ. ഡി.സി പ്രഥമ മാനേജിംഗ് ഡയറക്ടറായി അഞ്ച് വർഷം ജില്ലക്ക് വേണ്ടി സേവനമനുഷ്ടിക്കുകയും നിലവിലെ ബി.ആർ. ഡി.സി ചെയർമാനും , ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിന് ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി സിറ്റി ടവർ ഹോട്ടലിൽ വെച്ച് നടത്തിയ ആദരിക്കൽ ചടങ്ങിലാണ് പുരസ്കാരങ്ങളും ഉപഹാരങ്ങളും സമ്മാനിച്ചത് .

Post a Comment

0 Comments