ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ്ഡിസംബർ 22 മുതൽ 31 വരെ

ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ്ഡിസംബർ 22 മുതൽ 31 വരെ



ബേക്കൽ: ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ്ഡിസംബർ 22 മുതൽ 31 വരെ വിവിധ കലാ സംസ്കാരിക പരിപാടികളോടെ നടത്തും. റെഡ്മൂൺ ബീച്ച് പാർക്കിൽ ചേർന്ന സംഘാടക സമിതി രൂപീകരണം യോഗം  സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. കളക്ടർ   കെ ഇൻബശേഖർ, മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ മണികണ്ഠൻ,  പഞ്ചായത്ത് പ്രസിസ്റ്റുമാരായ എം കുമാരൻ , പി ലക്ഷ്മി, സുഫൈജ അബൂബക്കര്‍, ശോഭ,  സി കെ അരവിന്ദാക്ഷൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മധു മുതിയക്കാൽ , ഹക്കീം കുന്നിൽ , എം എ ലത്തീഫ്, കെ ഇ എ ബക്കർ , വി രാജൻ, ഗംഗാധരൻ , കുടുംബശ്രീ ജില്ലാ മിഷൻ  ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.  ബിആർഡിസി എം ഡി പി ഷിജിൻ സ്വാഗതവും മാനേജർ യു. എസ്. പ്രസാദ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:  സി എച്ച് കുഞ്ഞമ്പു  എംഎൽഎ (ചെയർമാൻ). പി ബേബി, ഷാനവാസ് പാദൂർ , കെ മണികണ്ഠൻ, സിജി മാത്യു, ഷൈമ, സുജാത, മുനീർ, എം കുമാരൻ , ലക്ഷ്മി, സുഫൈജ അബൂബക്കർ , അരവിന്ദാക്ഷൻ,  എം ധന്യ, മുരളി, പി വി മിനി, എ പി ഉഷ, അജാനൂർ ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് ടി. ശോഭ ( വൈസ് ചെയർമാൻ),  കളക്ടർ   കെ ഇൻബശേഖർ (ജനറൽ കൺവീനർ), വൈഭവ് സക്സേന, സൂഫിയാൻ, അഹമ്മദ്, ഹുസൈൻ, ലിജോ, ടി ടി സുരേന്ദ്രൻ (കൺവീനർമാർ), പി ഷിജിൻ, (ചീഫ് കോ-ഓഡിനേറ്റർ). ഫിനാൻസ് അഡ്വൈസർ : എ.വി.പ്രഭാകരൻ

Post a Comment

0 Comments