കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ മലിന ജലം ഒഴുക്കുന്നതിനിടെ ടാങ്കർ ലോറി പിടിയിൽ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ മലിന ജലം ഒഴുക്കുന്നതിനിടെ ടാങ്കർ ലോറി പിടിയിൽകാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ പഴയ ഗേറ്റിന് സമീപം മലിന ജലം ഒഴുക്കുന്നതിനിടെ ടാങ്കർ ലോറി പിടിയിൽ . ഇന്നലെ രാത്രിയാണ് സംഭവം. ടാങ്കർ നിറയെ അസഹ്യമായ ദുർഗന്ധം പരത്തുന്ന മാലിന്യ ജലമായിരുന്നു. ഓട്ടോ ഡ്രൈവർമാർ ഉൾപെടെ ചേർന്നാണ് ടാങ്കർ ലോറിയെ പിടികൂടിയത്. പിന്നീട് ഹോസ്ദുർഗ് പൊലീസിന് കൈമാറി. ദുർഗന്ധം മൂലം ഇത് വഴി സഞ്ചരിക്കാനാവാത്ത അവസ്ഥയാണിപ്പോഴെന്ന് യാത്രക്കാർ പറഞ്ഞു.

Post a Comment

0 Comments