അബൂദാബി അജാനൂർ കെഎംസിസിയുടെ ജഴ്സി പ്രകാശനം ചെയ്തു

അബൂദാബി അജാനൂർ കെഎംസിസിയുടെ ജഴ്സി പ്രകാശനം ചെയ്തു




കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലാ അബൂദാബി കെഎംസിസി കമ്മിറ്റി ഒരുക്കുന്ന കാസറഗോഡ് ഫെസ്റ്റ് 'കമനീയമെൻ കാസറഗോഡ്' സ്പോട്സ് കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായി ഒക്ടോബർ 7ന് ശനിയാഴ്ച്ച അബൂദാബി ഹുദൈറിയാത്ത് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണ്ണമെന്റിലേക്കുള്ള അബൂദാബി അജാനൂർ പഞ്ചായത്ത് കെഎംസിസിയുടെ ജഴ്സി മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി.കുഞ്ഞാമ്മദ് ഹാജി മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ട്‌ അബൂബക്കർ കൊളവയലിന് നൽകി പ്രകാശനം ചെയ്തു. മണ്ഡലം ട്രഷറർ ഫാറൂഖ് കൊളവയൽ അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി,സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്,വാർഡ്‌ മുസ്ലിം ലീഗ് പ്രസിഡന്റ് മാഹിൻ കൊളവയൽ,അബ്ദുൽ റഹിമാൻ പാലക്കി,മുഹമ്മദ്‌ കൊളവയൽ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments