'ജില്ലയും മില്ലറ്റ് കൃഷിയിലേക്ക്' മില്ലറ്റ് മനുഷ്യോൽപത്തിയോളം പാരമ്പര്യമുള്ള ധാന്യങ്ങൾ ; ബേബി ബാലകൃഷ്ണൻ

'ജില്ലയും മില്ലറ്റ് കൃഷിയിലേക്ക്' മില്ലറ്റ് മനുഷ്യോൽപത്തിയോളം പാരമ്പര്യമുള്ള ധാന്യങ്ങൾ ; ബേബി ബാലകൃഷ്ണൻ

കാഞ്ഞങ്ങാട്:മനുഷ്യോൽപത്തിയോളം പഴക്കമുള്ള ചെറു ധാന്യങ്ങൾ ഇന്ന് സമൂഹം നേരിടുന്ന  രോഗങ്ങൾക്കെല്ലാം പരിഹാരമാണെന്ന് തെളിയിക്കപ്പെട്ടതിനാൽ കർഷകരുടെ മുഖ്യ പരിഗണനാ വിഷയമായി മാറണമെന്ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഡയബെറ്റിസ്, കാൻസർ ,രക്തസമ്മർദം  ലിവർ സിറോസിസ് തുടങ്ങിയ ജീവിത ശൈലീരോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് ചെറുധാന്യങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും അതിന് ഗുണമേൻമ ഉറപ്പു വരുത്തി ന്യായമായ വിലക്ക് ഇവ ലഭ്യമാക്കുന്നതിന് ജില്ലയിലെ കർഷകർ കൃഷിരംഗത്തേക്കിറങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു. മില്ലറ്റ് കൃഷി ചെയ്യുന്ന കർഷകർക്ക് ധനസഹായം നൽക്കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിച്ചതായും മില്ലറ്റുകൾ പ്രോസസ് ചെയ്യുന്നതിനാവശ്യമായ മില്ലും യന്ത്ര സാമഗ്രികളും ജില്ലാ പഞ്ചായത്ത് സ്ഥാപിക്കാൻ തീരുമാനിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. മില്ലറ്റ് മിഷൻ കേരളയുടെ ജില്ലാക്കമ്മറ്റി ഗാന്ധി ജയന്തി ദിനത്തിൽ സംഘടിപ്പിച്ച ചെറു ധാന്യകൃഷികളുടെ ഉദ്ഘാടനം മേലാങ്കോട്  പ്രമുഖ ജൈവകർഷകനായ ഗുരുദത്ത് പൈയുടെ കൃഷിയിടത്തിൽ വിത്തിടൽ നടത്തി കൊണ്ട് നിർവഹിച്ചു. മില്ലറ്റ് മിഷൻ കാസർഗോഡ് ജില്ലാ പ്രസിഡണ്ട്  കെ.ഇ.എബക്കർ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേർസൺ കെ.വി.സുജാത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി ജില്ല സെക്രട്ടറി  അനിൽകുമാർ എം സ്വാഗതം പറഞ്ഞു. മില്ലറ്റ് നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ഡോ.എം.വി വാസുദേവൻ ക്ലാസെടുത്തു.പി.വി. ജയരാജ് മാസ്റ്റർ,  കെ.ഗുരുത്ത് പൈ, ഇബ്രാഹിം പാലാട്ട് ശംസുദ്ധീൻ ഗുരിക്കൾ ഹസ്സൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ശേഖർ ബേക്കൽ നന്ദി പറഞ്ഞു

 

Post a Comment

0 Comments