വൈകല്യം തളർത്തിയ ജീവിതങ്ങൾക്ക് തണലായി അബുദാബി കാസ്രോട്ടാരുടെ ഓട്ടോറിക്ഷ; ആദ്യഘട്ട വിതരണ ഉദ്ഘാടനം എ കെ എം അഷ്‌റഫ്‌ എം എൽ എ നിർവഹിച്ചു

LATEST UPDATES

6/recent/ticker-posts

വൈകല്യം തളർത്തിയ ജീവിതങ്ങൾക്ക് തണലായി അബുദാബി കാസ്രോട്ടാരുടെ ഓട്ടോറിക്ഷ; ആദ്യഘട്ട വിതരണ ഉദ്ഘാടനം എ കെ എം അഷ്‌റഫ്‌ എം എൽ എ നിർവഹിച്ചു

 


കാസറഗോഡ്: അബുദാബി കാസ്രോട്ടാർ കൂട്ടായിമ 2023,24 വർഷത്തെ  പദ്ധതിയുടെ ഭാഗമായി “ഭിന്നശേഷിക്കാർക്ക് സ്നേഹ സമ്മാനം‘’ എന്നപേരിൽ ഭിന്നശേഷിക്കാർക്ക് നൽകുന്ന ഓട്ടോ റിക്ഷ വിതരണത്തിന്റെ ആദ്യഘട്ട ഉൽഘാടനം  ബഹുമാനപെട്ട മഞ്ചേശ്വരം എംൽഎ  എ കെ എം അഷ്‌റഫ് കാസറഗോഡ് സെയിൻ മോട്ടോഴ്സിൽ വെച്ച് നിർവഹിച്ചു. കാസറഗോഡ് ജില്ലയിലെ ശാരീരിക പരിമിതികൾ കൊണ്ട് ബുന്ധിമുട്ട് അനുഭവിക്കുന്നവരിൽ നിന്നും വന്ന അപേക്ഷകരിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടവർക്ക് അബുദാബി കാസ്രോട്ടർ കൂട്ടായിമയുടെ ഓട്ടോറിക്ഷകൾ നൽകുന്നത്,

 കൂട്ടായിമ പ്രസിഡന്റ് മുഹമ്മദ്‌ ആലംപാടി,എക്സിക്യൂട്ടീവ് മെമ്പർമാരായ നവാസ് ജമാക്കോ, അച്ചു കടവത്ത്, സാമൂഹ്യ പ്രവർത്തകരായ ശാഹുൽ ഹമീദ് കൊച്ചി,  അഷ്‌റഫ്‌ നാൽത്തടുക്കഎന്നിവരും സൈൻ മോട്ടോർസ് ജീവനക്കാരും സംബന്ധിച്ചു..

Post a Comment

0 Comments