തന്റെ ചിത്രം വരച്ച നേഹയ്ക്ക് ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ പ്രശംസ

LATEST UPDATES

6/recent/ticker-posts

തന്റെ ചിത്രം വരച്ച നേഹയ്ക്ക് ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ പ്രശംസ
ചെർക്കള: തന്റെ ചിത്രം വരച്ചതിന് ചെർക്കള സ്വദേശിയും എം.എ സൈക്കോളജി വിദ്യാർത്ഥിനിയുമായ നേഹ ഗമൽ റിയാസിനാണ് ചീഫ് സെക്രട്ടറി ഡോ. വേണു ആശംസകളറിയിച്ച് കത്ത് അയച്ചത്. 


നേഹ വരച്ച ചിത്രം സമ്മാനമായി ലഭിച്ചതിൽ ഞാൻ സന്തോഷിക്കുകയും എന്റെ ഹൃദയത്തെ അത് സ്പർശിക്കുകയും ചെയ്തു. നിങ്ങൾ വരച്ച ചിത്രം എന്നെ നന്നായി ആകർഷിച്ചു. നിങ്ങൾ തീർച്ചയായും ഒരു അപൂർവ പ്രതിഭയാണ്!. കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും നിങ്ങളുടെ കഴിവുകൾ നിങ്ങൾ എങ്ങനെ പരിപോഷിപ്പിച്ചു എന്നതിന്റെ തെളിവാണ് ഈ ചിത്രം . 


ഈ അതുല്യമായ സമ്മാനം ഉണ്ടാക്കാൻ സമയവും പരിശ്രമവും ചെലവഴിച്ചതിന് നന്ദി. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. ഭാവിയിൽ നിങ്ങൾ ഒരു പ്രശസ്ത കലാകാരിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഡോ. വേണു ആശംസിച്ചു . 


ചീഫ് സെക്രട്ടറി ഡോ. വേണുവിന് നൽകാനായി ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാടാണ് ചിത്രം വരക്കാൻ നേഹയോടാവശ്യപ്പെട്ടത്. പ്രശസ്ത കാർട്ടൂണിസ്റ്റ് കെ എ  ഗഫൂറിന്റെ പേരമകളും ഗ്രാഫിക്ക് ഡിസൈനർ ഗമൽ റിയാസിന്റെയും ഷഹനാസിനെയും മകളാണ് നേഹ .

Post a Comment

0 Comments