പ്രഭാത സവാരിക്കിടെ പിക്കപ്പ് വാനിടിച്ച് ദേളി സഅദിയ ഇംഗ്ലീഷ് മീഡിയംസ്‌കൂളിലെ അധ്യാപകൻ മരിച്ചു

LATEST UPDATES

6/recent/ticker-posts

പ്രഭാത സവാരിക്കിടെ പിക്കപ്പ് വാനിടിച്ച് ദേളി സഅദിയ ഇംഗ്ലീഷ് മീഡിയംസ്‌കൂളിലെ അധ്യാപകൻ മരിച്ചു


കാഞ്ഞങ്ങാട്: പ്രഭാത സവാരിക്കിടെ പിക്കപ്പ് വാനിടിച്ച് ചിത്രകലാ അധ്യാപകൻ മരിച്ചു. ദേളി സഅദിയ ഇംഗ്ലീഷ് മീഡിയംസ്‌കൂളിലെ അധ്യാ പകൻ കാഞ്ഞങ്ങാട് സൗത്തിലെ ശ്യാംസുന്ദര്‍ ശ്യാം സുധീർ(58) ആണ് മരിച്ചത്. ഇന്ന് രാവിലെ കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്യാംസുന്ദറിനെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഗോവയില്‍ നിന്നും വരികയായിരുന്ന വാനാണ് അധ്യാപകനെ ഇടിച്ചിട്ടത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു ഭാര്യ. കീഴ് മാല യു.പി സ്കൂൾ അധ്യാപിക. രജനി, മക്കൾ. സൂരജ് ദേവ്, ധീരജ് ദേവ്.

Post a Comment

0 Comments