ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ വൈദ്യൂതി വിഛേദിച്ചു ; എട്ടു ദിവസം കറന്റ് ഇല്ല ; ഉപഭോക്താവിന് 15,000 നഷ്ടപരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ കോടതിവിധി

LATEST UPDATES

6/recent/ticker-posts

ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ വൈദ്യൂതി വിഛേദിച്ചു ; എട്ടു ദിവസം കറന്റ് ഇല്ല ; ഉപഭോക്താവിന് 15,000 നഷ്ടപരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ കോടതിവിധി



ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെയും വേണ്ടത്ര കാരണങ്ങളില്ലാതെ എട്ടുദിവസം െവെദ്യുതി നിഷേധിച്ച കെ.എസ്.ഇ.ബി. 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചിലവും ഉപഭോക്താവിനു നല്‍കണമെന്ന് ഇടുക്കി ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധിച്ചു. കെ.എസ്.ഇ.ബി. െപെനാവ് സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ കണ്‍സ്യൂമര്‍ ആയിട്ടുള്ള വാഴത്തോപ്പ് സ്വദേശി ലൂസമ്മ തങ്കച്ചന്‍ പൂന്തുരുത്തിയിലിന്റെ പരാതിയിലാണ് കോടതി വിധി.


പരാതിക്കാരിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ലൈനും പോസ്റ്റും മതിയായ യാതൊരു കാരണവുമില്ലാതെ, ഉടമസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ അഴിച്ചു മാറ്റുകയും വൈദ്യുതി ബന്ധം വിചേ്ഛദിക്കുകയും ചെയ്യുകയായിരുന്നു. ഇലക്ട്രിസിറ്റി ബില്ലില്‍ യാതൊരു കുടിശികയുമില്ലാത്ത തന്റെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് അന്നേദിവസം പരാതി നല്‍കുകയും എന്നാല്‍ കെ.എസ്.ഇ.ബി നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ചെയ്തു.


തുടര്‍ന്ന് പരാതിക്കാരി കെ.എസ്.ഇ.ബിയുടെ സെന്‍ട്രെലെസ്ഡ് കസ്റ്റമര്‍ കെയറിലും, ഇടുക്കി പോലീസിലും പരാതി നല്‍കുകയും ചെയ്തു. പരാതി പരിഹരിക്കണമെന്ന ഇടുക്കി പോലീസിന്റെ നിര്‍ദേശവും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ സേവന വീഴ്ചയ്‌ക്കെതിരെ പരാതിക്കാരി ഇടുക്കി ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയെ സമീപിച്ച് മൂന്നുദിവസത്തിനുള്ളില്‍ പഴയരീതിയില്‍ െലെന്‍ വലിച്ച് വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് ഇടക്കാല ഉത്തരവ് നേടി.


സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ ഗുരുതരവീഴ്ചകള്‍ പരാതിക്കാരിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും തുടര്‍ച്ചായി എട്ടുദിവസം വൈദ്യൂതി ഇല്ലാത്തതു മൂലമുണ്ടായ നഷ്ടങ്ങള്‍ക്കും കെ.എസ്.ഇ.ബിയില്‍നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധിയുണ്ടായത്. 10000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചിലവിനുമായി 45 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും അല്ലാത്തപക്ഷം 12 ശതമാനം വാര്‍ഷിക പലിശ നല്‍കണമെന്നുമാണ് വിധി. പരാതിക്കാരിക്കുവേണ്ടി അഡ്വ. ബേബിച്ചന്‍ വി ജോര്‍ജ് ഹാജരായി.

Post a Comment

0 Comments