സൗത്ത് ചിത്താരിയിൽ മെഹ്ഫിലെ മീലാദ് 13,14 തീയ്യതികളിൽ

സൗത്ത് ചിത്താരിയിൽ മെഹ്ഫിലെ മീലാദ് 13,14 തീയ്യതികളിൽ

 


കാഞ്ഞങ്ങാട്: മീലാദ് ഷെരീഫിന്റെ ഭാഗമായി എസ് വൈ എസ്  സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ് സംഘടിപ്പിക്കുന്ന മെഹ്ഫിലെ മീലാദ് ഒക്ടോബർ 13,14 തീയ്യതികളിൽ സൗത്ത് ചിത്താരി മർഹൂം ചിത്താരി ഉസ്താദ് നഗറിൽ വെച്ച് നടക്കും. അര നൂറ്റാണ്ടിലേറെ കാലമായി ഇസ്‌ലാമിക പ്രബോധന രംഗത്ത് നിസ്തുലമായ സേവനം ചെയ്യുന്ന മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാരെ  13ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ വെച്ച്  ആദരിക്കും. തുടർന്ന് കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ ഡോക്ടർ കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന ഇശൽ രാവും നടക്കും.

14ന് ശനിയാഴ്ച വൈകുന്നേരം 4 മണിമുതൽ ജില്ലാതല ഖിറാഅത്ത്, മദ്ഹ് ഗാന മത്സരം എന്നിവ നടക്കും. രാത്രി 7  മണിക്ക് ഉത്തര കേരള ദക്ഷിണ കന്നട ദഫ് മത്സരവും നടക്കും. മത്സരങ്ങളിൽ പേര് നൽകാൻ ആഗ്രഹിക്കുന്നവർ 9847066906, 9961188880, 8594039310 എന്നീ നമ്പറുകളിൽ ഈ മാസം പത്തിന് മുമ്പായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു 

Post a Comment

0 Comments