കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും സ്‌കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും സ്‌കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ മണിക്കൂർകൾക്കകം പിടികൂടി ഹോസ്ദുർഗ് പോലീസ്. ഇന്നലെ  വൈകുന്നേരം 5 മണിയോട് കൂടിയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട   KL60 U  9499 ബൈക്ക് കാണാനില്ലേന്ന പരാതിയുമായി മംഗലാപുരത്ത് പഠിക്കുന്ന അഷ്മിൽ റഹ്മത്തുള്ള എന്ന വിദ്യാർത്ഥി  ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ  എത്തിയത്. പോലീസ് ഉടൻ തന്നെ സംഭവ സ്ഥലത്തു എത്തുകയും റെയിൽവേ സ്റ്റേഷനിലും പരിസരത്തും ഉള്ള മുഴുവൻ സി സി ടീവി കളും രാത്രി ഒരു മണി വരെ പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ ഒരാൾ മോഷണം പോയ ബൈക്ക് കോട്ടച്ചേരി ജംഗ്ഷൻ വഴി അതിഞ്ഞാൽ തെക്കേപ്പുറം വരെ തള്ളി കൊണ്ടുപോകുന്നതയും അവിടെ വർക്ക്‌ ഷോപ്പിൽ  എത്തിച്ചു  ലോക്ക് മാറ്റുന്നതായും. മനസ്സിലായി.ലോക്ക് നഷ്ടപ്പെട്ടു എന്നാണ് ഇയാൾ വർക്ഷോപ്പിൽ പറഞ്ഞത്. തുടർന്ന് പോലീസ് ശേഖരിച്ച cc ടീവി ദൃശ്യങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ സഹായത്തോടെ മൊഗ്രാലിൽ വെച്ച് ബൈക്കും ബൈക്ക് മോഷ്ടിച്ച മൊഗ്രാൽ കൊപ്പളം  ഹസീന മാൻസിലിൽ താമസിക്കുന്ന 57 വയസുള്ള മുഹമ്മദ്‌ അൻസാർ. എം എന്നയാളെ പിടികൂടുകയും ചെയ്തു.ഹോസ്ദുർഗ് ഇൻസ്‌പെക്ടർ KP ഷൈനിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ   ASI സൈഫുദ്ദിൻ, രമേശൻ CPO അജിത്, സംജിത് എന്നിവർ ഉണ്ടായിരുന്നു

Post a Comment

0 Comments