മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി

LATEST UPDATES

6/recent/ticker-posts

മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ എട്ട് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി എ.കെ.എം അഷ്റഫ് എം.എൽ.എ അറിയിച്ചു. ദീനാർ - ഗുത്തു റോഡ് 10 ലക്ഷം (മംഗൽപാടി ഗ്രാമ പഞ്ചായത്ത്), ദൈഗോളി - ബോർക്കള മിയ്യാപദവ് റോഡ് 10 ലക്ഷം ( മീഞ്ച ഗ്രാമ പഞ്ചായത്ത്), ദുർഗിപ്പള്ള - കനില റോഡ് 10 ലക്ഷം (മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ), ചെമ്മങ്കോട് റോഡ് 10 ലക്ഷം (കുമ്പള ഗ്രാമ പഞ്ചായത്ത്), കടമജൽ - മലർ ടെമ്പിൾ റോഡ് 10 ലക്ഷം ( വെർക്കാടി ഗ്രാമ പഞ്ചായത്ത്), ധർമ്മത്തടുക്ക - ചള്ളങ്കയം റോഡ് 10 ലക്ഷം ( പുത്തിഗെ ഗ്രാമ പഞ്ചായത്ത്), കയർക്കട്ടെ നൂത്തില റോഡ് 10 ലക്ഷം (പൈവളിഗെ ഗ്രാമ പഞ്ചായത്ത് ), ഉക്കിനടുക്ക കുദുവ റോഡ് 10 ലക്ഷം (എൻമകജെ ഗ്രാമ പഞ്ചായത്ത് ) എന്നീ റോഡുകള്‍ക്കായി ടെണ്ടർ നടപടികൾ ഉടൻ പൂർത്തീകരിച്ച് പ്രവൃത്തി തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ധേശം നൽകിയതായി എം.എൽ.എ അറിയിച്ചു. ഗ്രാമീണ റോഡുകള്‍ പുനരുദ്ധാരണം ചെയ്യുന്നതിലൂടെ മണ്ഡലത്തില്‍ വികസനകുതിപ്പുണ്ടാക്കും.

Post a Comment

0 Comments