പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ തമ്മിൽ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിലേർപെടുത്തി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

LATEST UPDATES

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ തമ്മിൽ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിലേർപെടുത്തി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തുബേക്കൽ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ തമ്മിൽ പ്രകൃതി വിരുദ്ധ ലൈംഗീകപീഡനത്തിലേർപെടുത്തി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പോക് സോ കേസ്.  അജ്ജുവിനെന്ന (25) പ്രതിക്കെ തിരെയാണ് പോക്സോ നിയമപ്രകാരം ബേക്കൽ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയും വ്യാഴാഴ്ചയും കഴിഞ്ഞ മാസം ഒരു ദിവസവുമാണ്  പഠിക്കുന്ന കുട്ടികളെ ഉപയോഗിച്ച് പ്രതി വീഡിയോ ചിത്രീകരിച്ചത്.  വിളിച്ചു വരുത്തിയാ യിരുന്നു കുട്ടികൾ തമ്മിലുള്ള പീഡനദൃശ്യം മൊബൈലിൽ പകർ ത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടിൽ കഴിഞ്ഞ കുട്ടിയോട് ബന്ധുക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തു പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി.

പൊലീസിൽ വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തി  പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

Post a Comment

0 Comments