പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിരോധത്തിൽ പതിനെട്ടുകാരിയുടെ മോര്‍ഫ് ചെയ്‌ത നഗ്നഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പരാതി പ്രകാരം പയ്യന്നൂർ രാമന്തളി സ്വദേശിയായ മുഹമ്മദ് ഫൈസലിനെതിരെയാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. സാമൂഹ്യ മാധ്യമത്തില്‍ മോശം കമന്റോടെ വന്ന ലിങ്ക് തന്റെ മൊബൈല്‍ ഫോണില്‍ ലഭിച്ചതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതി നേരത്തെ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ അതു നിരസിച്ചതിന്റെ വിരോധത്തില്‍ നഗ്നചിത്രം മോര്‍ഫ് ചെയ്‌ത് ഉണ്ടാക്കി വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
0 Comments