കണ്ണൂരിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേര്‍ വെന്തുമരിച്ചു

LATEST UPDATES

6/recent/ticker-posts

കണ്ണൂരിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേര്‍ വെന്തുമരിച്ചു

 

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ഡ്രൈവറും യാത്രക്കാരനുമാണ് വെന്തുമരിച്ചത്. അല്‍പ സമയം മുമ്പ് കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം.

കൂത്തുപറമ്പ് ഭാഗത്തേക്കു വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്ന് ഉടനെ തീ ഉയർന്നു. ഇരുവർക്കും രക്ഷപെടാനായില്ല. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപ്പടര്‍ന്നു.

സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍നടപടി സ്വീകരിച്ചു. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനയ്ക്കു ശേഷമേ അപകടകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments