കുളിർ തെന്നലായി ഹാദിയ കാസർഗോഡ് ചാപ്റ്റർ ഹയ്യാ റബീഅ് ഹുദവി സംഗമം

കുളിർ തെന്നലായി ഹാദിയ കാസർഗോഡ് ചാപ്റ്റർ ഹയ്യാ റബീഅ് ഹുദവി സംഗമം

 



കാസർഗോഡ്: തിരുനബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഹാദിയ കാസർഗോഡ് ചാപ്റ്റർ മാലിക് ദീനാർ ഇസ്‌ലാമിക് അക്കാദമിയിൽ സംഘടിപ്പിച്ച ഹയ്യാ റബീഅ് ഹുദവി സംഗമം നീറുന്ന മനസ്സിന് കുളിർമഴയായി പെയ്തിറങ്ങി. മാലിക് ദീനാർ ഇസ്‌ലാമിക് അക്കാദമി പ്രിൻസിപ്പാൾ ഉസ്താദ് അബ്ദുൽ ബാരി ഹുദവി സംഗമം ഉദ്ഘാടനം നിർവഹിച്ചു. ദാറുൽ ഇർഷാദ് അക്കാദമി പ്രിൻസിപ്പാൾ ഉസ്താദ് ജാബിർ ഹുദവി ചാനടുക്കം അധ്യക്ഷത വഹിച്ചു. ഉസ്താദ് നൗഫൽ ഹുദവി കൊടുവള്ളി,  ഹസൻ ഹുദവി, അബൂബക്കർ ഹുദവി എന്നിവർ ഇഷ്ഖ് മജ്‌ലിസിന് നേതൃത്വം നൽകി. ദാറുൽ ഇർഷാദ് അക്കാദമി, മാലിക് ദീനാർ ഇസ്‌ലാമിക് അക്കാദമി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ നബിയെ പാടിപ്പറഞ്ഞു. സയ്യിദ് ബുർഹാൻ തങ്ങൾ ഹുദവി ദുആയ്ക്ക് നേതൃത്വം നൽകി.

 

ഹാദിയ ഹാഫ് കാസർകോട് ജില്ലാ തല ഉദ്ഘാടനം ചടങ്ങിൽ ഹാദിയ കാസർകോട് ചാപ്റ്റർ ട്രഷറർ റഹ്മാൻ ഹുദവി തൊട്ടിക്ക് നൽകി സ്വാലിഹ് ഹുദവി നിർവഹിച്ചു. ഹാദിയ തആവുൻ പദ്ധതിയിലേക്ക് വില്ലേജുകളും മക്തബുകളും ഏറ്റെടുത്ത കൂട്ടായ്മകൾക്കുള്ള ഹാദിയയുടെ സ്നേഹോപഹാരം വിശിഷ്ടാതിഥികൾ സദസ്സിൽ വിതരണം ചെയ്തു. സെക്രട്ടറി അബ്ദുൾ സമദ് ഹുദവി പരിപാടി കോഡിനേറ്റ് ചെയ്തു. ഹാദിയ കാസർകോട് ചാപ്റ്റർ ജനറൽ സെക്രട്ടറി മുഷ്താഖ് അഹ്മദ് ഹുദവി സ്വാഗതവും അഫ്സൽ ഹുദവി പള്ളം നന്ദിയും പറഞ്ഞു.


Post a Comment

0 Comments