പള്ളിക്കര: കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തിലെ നവീകരിച്ച മൗവ്വല്‍ കല്ലിങ്കാല്‍ റോഡ് സംസ്ഥാന തുറമുഖം പുരാരേഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 3 കോടി 45 ലക്ഷം രൂപ ചിലവഴിച്ചാണ്
മൗവ്വല്‍ കല്ലിങ്കാല്‍ റോഡ് നവീകരിച്ചിരിക്കുന്നത്. പള്ളിക്കര പെരിയ പൊതുമരാമത്ത് റോഡിനെയും കാഞ്ഞങ്ങാട് കാസര്‍കോട് സംസ്ഥാന ഹൈവേയേയും ബന്ധിപ്പിക്കുന്ന റോഡാണ് മൗവ്വല്‍ കല്ലിങ്കാല്‍ റോഡ്. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്‌നിന്‍ വഹാബ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സൂരജ് പള്ളിപ്പുഴ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.ഗീത, മൗവ്വല്‍ കുഞ്ഞബ്ദുള്ള, വി.കെ.അനിത, ടി.വി.രാധിക, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ ടി.സി.സുരേഷ്, പി.എ.ഇബ്രാഹിം പള്ളിപ്പുഴ, ഗംഗാധരന്‍ പൊടിപ്പള്ളം, പള്ളിക്കര കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് പി.കെ.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍ സ്വാഗതം പറഞ്ഞു.
0 Comments