ആലപ്പുഴ: നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മാന്നാർ കുട്ടംപേരൂർ സ്വദേശിയായ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. രാവിലെ മിഥുന്റെ മാതാപിതാക്കൾ ഉറക്കമുണർന്നപ്പോഴാണ് സംഭവം അറിഞ്ഞത്.
നാലു വയസ്സുകാരന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മിഥുനെ തൂങ്ങിമരിച്ച നിലയൽ കണ്ടെത്തിയത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന. മിഥുന്റെ ഭാര്യ വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. മരണ കാരണം വ്യക്തമല്ല.
0 Comments