കുറിച്ചിക്കുന്ന് കോളനിയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

LATEST UPDATES

6/recent/ticker-posts

കുറിച്ചിക്കുന്ന് കോളനിയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി



ബേക്കൽ : കുറിച്ചിക്കുന്ന് കോളനി മിച്ചഭൂമി സമരത്തിന്റെ 40-ാം വാർഷികത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി ബേക്കൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കുറിച്ചിക്കുന്ന് അംഗനവാടിയിൽ നേത്രരോഗ പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു.  ലയൺസ് ഡിസ്ട്രിക്റ്റ് കാമ്പിനറ്റ് ജോ. സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. ബേക്കൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ സുന്ദരൻ കുറിച്ചിക്കുന്ന്, സാജിദ് മൗവ്വൽ, രവീന്ദ്രൻ കരിച്ചേരി, അഹല്യ ഫൗണ്ടേഷൻ പി.ആർ.ഒ. പ്രഭാകരൻ വാഴുന്നോറടി, ഡോ. പ്രമോദ് ഷെട്ടി, ലയൺസ് ക്ലബ്ബ് ബേക്കലിന്റെ സെക്രട്ടറി ഗഫൂർ ശാഫി, സീന കരുവാക്കോട്, യശോദ നാരായണൻ, ഗോപാലൻ കുറിച്ചിക്കുന്ന് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments