വൈറ്റ് കെയ്ൻ വിതരണവും റാലിയും സെമിനാറും വിതരണവും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

വൈറ്റ് കെയ്ൻ വിതരണവും റാലിയും സെമിനാറും വിതരണവും സംഘടിപ്പിച്ചുകാഞ്ഞങ്ങാട്: ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318ഇ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്ൻ്റെയും, കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും സഹകരണത്തോടെ അന്താരാഷ്ട്ര വൈറ്റ് കെയ്ൻ ദിനത്തിൽ കാഞ്ഞങ്ങാട് ടൗണിൽ റാലിയും സെമിനാറും സംഘടിപ്പിച്ചു. 

വൈറ്റ് കെയ്ൻ ദിനത്തിൽ രാവിലെ നോർത്ത് കോട്ടച്ചേരിയിലെ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പരിസരത്ത് നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി റിയൽ ഹൈപ്പർ മാർക്കറ്റ് പാർക്കിംഗ് ഗ്രൗണ്ടിൽ സമാപിച്ചു. 

റാലിയിൽ നൂറോളം കാഴ്ച പരിമിതി യുള്ളവർ പങ്കെടുത്തു. മുഴുവൻ കാഴ്ച പരിമിതിയുള്ളവർക്കും ലയൺസ് ക്ലബ്ബ് വൈറ്റ് കെയിൻ വിതരണം ചെയ്തു. എൻ എസ് എസ് വളണ്ടിയർമാരുടെ ഫ്ലാഷ് മോബ് ചടങ്ങിന് മോടി കൂട്ടി. ലയൺസ് ക്ലബ്ബ് വൈസ് ഗവർണർ രവി ഗുപ്ത ഉൽഘാടനം ചെയ്തു. ലയൺസ് ക്യാബിനറ്റ് സെക്രട്ടറി എം ബി ഹനീഫ് അധ്യക്ഷനായിരുന്നു. ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി അഡ്വ: കെ വിനോദ് കുമാർ, ഗ്ലോബൽ സർവീസ് ടീം ഡിസ്ട്രിക്ട് കോർഡിനേറ്റർ ടൈറ്റസ് തോമസ്, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് സതീശൻ ബേവിഞ്ച, സെക്രട്ടറി നാരായണൻ സി തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൽ നാസ്സർ പി എം സ്വാഗതവും അൻവർ ഹസ്സൻ നന്ദിയും പറഞ്ഞു.


Post a Comment

0 Comments