ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ്

LATEST UPDATES

6/recent/ticker-posts

ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ്

 


കാഞ്ഞങ്ങാട്: ചിത്താരി പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് വരുന്ന ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യത്തിന്റെ കൈ നീട്ടിയിരിക്കുകയാണ് സൗത്ത് ചിത്താരിയിലെ എസ് വൈ എസ് സാന്ത്വനം  പ്രവത്തകർ. നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുഞ്ഞ് നടത്താറുള്ള  

എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി കമ്മിറ്റി സൗത്ത് ചിത്താരിയിൽ സംഘടിപിച്ച 'മെഹ്ഫിലെ മീലാദ്- 2023' പരിപാടിയിലാണ് ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ട് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. ചിത്താരിയിൽ വെച്ച് നടന്ന ചടങ്ങിൽ എസ് വൈ എസ് സാന്ത്വനം കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ രിഫായി  ഡയാലിസിസ് സെന്റെർ കൺവീനർ മുഹമ്മദ് കുഞ്ഞി ഖത്തറിന് ചെക്ക് കൈമാറി. ചടങ്ങിൽ ഡയാലിസിസ് സെന്റെർ അഡ്മിനസ് ട്രേറ്റർ ഷാഹിദ് പുതിയ വളപ്പ്, സൗത്ത് ചിത്താരി മുസ്ലീം ജമാ അത്ത് കമ്മിറ്റി ട്രഷറർ ഹബീബ് കുളിക്കാട്, ഡയാലിസിസ് സെന്റർ ട്രഷറർ തയ്യിബ് കുളിക്കാട്, സഹായി ട്രസ്റ്റ് ചെയർമാൻ ഷരീഫ് മിന്ന, കൺവീനർ സികെ കരീം, സാന്ത്വനം കമ്മിറ്റി ഭരവാഹികളായ  അസീസ് അടുക്കം, നബീൽ ബടക്കൻ, ഹംസ ഖാജ, ഇസ്മായിൽപി കെ സി, അമീർ ചിത്താരി, ഡോ: ഉസ്താദ് കോയ കാപ്പാട് എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments