തിങ്കളാഴ്‌ച, ഒക്‌ടോബർ 16, 2023



മാനന്തവാടി: വയനാട് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച്ചയെന്ന് ആരോപണം. ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ, ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷണം നീക്കം ചെയ്തതായാണ് പരാതി.

ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച വരുത്തിയ ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും യുവാവ് പരാതി നല്‍കി. തോണിച്ചാല്‍ സ്വദേശി ഗിരീഷാണ് പരാതി നല്‍കിയത്. സെപ്റ്റംബര്‍ 13നാണ് യുവാവിനു ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഗിരീഷ് ആവശ്യപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ