മുക്കൂട് ഗസ്സാലി അക്കാദമിയിൽ നിന്നും ഹാഫിളായ ഷെയ്ഖ് മുഹമ്മദ് ആഷിഖിനെ അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

മുക്കൂട് ഗസ്സാലി അക്കാദമിയിൽ നിന്നും ഹാഫിളായ ഷെയ്ഖ് മുഹമ്മദ് ആഷിഖിനെ അനുമോദിച്ചുമുക്കൂട് : മുക്കൂട് ഇമാം ഗസ്സാലി അക്കാദമിയിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കിയ ഹാഫിള് ഷെയ്ഖ് മുഹമ്മദ് ആഷിഖിനെ അനുമോദിച്ചു . അക്കാദമിയിൽ വെച്ച് നടന്ന മീലാദ് ഫിയസ്റ്റ നബിദിന പരിപാടിയിൽ വെച്ചാണ് അനുമോദിച്ചത് . സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങളുടെ സാനിദ്ധ്യത്തിൽ ഗസ്സാലി അക്കാദമി പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ ഹാജിയും, ട്രഷറർ ഒ. കെ അബ്ദുൽ അസീസ് ഹാജിയും ചേർന്ന് സ്നേഹോപഹാരം നൽകി . നാല് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഗസ്സാലി അക്കാദമിയിൽ ഇപ്പോൾ നാൽപ്പതിൽ പരം കുട്ടികൾ പഠനം നടത്തുന്നുണ്ട് . മത വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യവും അക്കാദമിയിൽ ഉണ്ട് . അക്കാദമി ചീഫ് ശിഹാബ് സഖാഫി , മാധ്യമ പ്രവർത്തകൻ റിയാസ് അമലടുക്കം തുടങ്ങിയവർ സംസാരിച്ചു . ഗസ്സാലി അക്കാദമി പ്രസിഡണ്ട് അബ്ദുൾ ഗഫൂർ ഹാജി അധ്യക്ഷം വഹിച്ച ചടങ്ങിന് അഷ്‌റഫ് കെ കെ സ്വാഗതവും ഹമീദ് മുക്കൂട് നന്ദിയും പറഞ്ഞു . മീലാദ് കമ്മിറ്റി ചെയർമാൻ അനസ് പൂച്ചക്കാട് , ജാബിർ മുക്കൂട് , സഈദ് സഖാഫി, സിദ്ദീഖ് സെന്റർ , സിദ്ധീഖ് കുന്നോത്ത്, ഇർഷാദ് പൂച്ചക്കാട് , ഫൈസൽ മുക്കൂട് , അബ്ദുൾ സമദ് അടുക്കത്തിൽ, മുർഷിദ് സഖാഫി, ഹാഫിള് ഹൈദർ അലി ഹിമമി, അബ്ദുൾ സമദ് എം കെ ,  റഹീസ് ഗസ്സാലി, അഷ്‌റഫ്‌ ഗസ്സാലി തുടങ്ങിയവർ സംബന്ധിച്ചു . മീലാദ് ഫിയസ്റ്റ വിജയികൾക്ക് അക്കാദമി ചീഫ് ശിഹാബ് സഖാഫിയും , അനസ് പൂച്ചക്കാടും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു

Post a Comment

0 Comments